വെള്ളക്കാർഡുകാർക്ക് നവംബറിൽ അഞ്ചുകിലോ റേഷൻ അരി ലഭിക്കും



ആലപ്പുഴ :- പൊതുവിഭാഗത്തിൽപ്പെട്ട വെള്ളക്കാർഡു കാർക്ക് നവംബറിൽ അഞ്ചുകിലോ റേഷനരി ലഭിക്കും. ഒക്ടോബറിൽ രണ്ടുകിലോയായിരുന്നു. വിഹിതം. സെപ്റ്റംബറിൽ ഓണം പ്രമാണിച്ച് 10 കിലോ അരി നൽകിയതോടെയാണ് ഒക്ടോബറിലെ വിഹിതം കുറഞ്ഞത്. ഇത് പരാതിക്കിടയാക്കിയതോടെയാണ് വീണ്ടും വിഹിതമുയർത്തിയത്. മറ്റു വിഭാഗങ്ങളുടെ വിഹിതത്തിൽ മാറ്റമില്ല.

Previous Post Next Post