കാഞ്ഞിരങ്ങാട് RTO ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസെടുത്തു


തളിപ്പറമ്പ് :- കാഞ്ഞിരങ്ങാട്ടെ ടെസ്റ്റിങ് ഗ്രൗണ്ടിൽ അതിക്രമിച്ചു കയറി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് രണ്ടുപേരുടെ പേരിൽ പോലീസ് കേസെടുത്തു. കുറുമാത്തൂരിലെ  മണ്ണൻ സുബൈർ, സെയ്ദ് നഗറിലെ പി.പി അബ്ദുൾ റഹ്‌മാൻ എന്നിവരുടെ പേരിലാണ് കേസ്.

നവംബർ 16-നായിരുന്നു സംഭവം. ആർ.ടി.ഒ ഉദ്യോഗസ്ഥരുടെ വാഹനപരിശോധനയ്ക്കിടെ ഇരുചക്രവാഹനത്തിൽ യാത്രചെയ്യുകയായിരുന്ന രണ്ടാം പ്രതി ഉദ്യോഗസ്ഥരെ കണ്ട് സ്കൂട്ടർ നിർത്തി മുന്നിലിരുന്നു യാത്രചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ച് പിഴ ചുമത്തിയിരുന്നു. ഇതിന്റെ പ്രതികാരത്തിൽ പ്രതികൾ ഭീഷണിപ്പെടുത്തിയ തായാണ് പരാതി.

ലൈസൻസുള്ള യാത്രക്കാർക്ക് അനാവശ്യമാ യി പിഴ ചുമത്തിയത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് ഉദ്യോഗസ്ഥർ പരാതി നൽകി യതെന്ന് മണ്ണൻ സുബൈർ പറഞ്ഞു. ഇരുചക്ര വാഹനത്തിലെ രണ്ട് യാത്രക്കാർക്കും ലൈസൻ സുണ്ട്. അനാവശ്യമായാണ് പിഴ ചുമത്തിയത്. ചോദ്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥർ തട്ടിക്കയറി യെന്നും മണ്ണൻ സുബൈർ പറഞ്ഞു.

Previous Post Next Post