ചട്ടുകപ്പാറ:- CPI(M) മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി ചട്ടുകപ്പാറ ഇ.എം.എസ്സ് വായനശാലക്ക് സമീപം വെച്ച് നടന്ന തിരുവാതിര മൽസരം ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ ഉൽഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ എം.വി.സുശീല അദ്ധ്യക്ഷത വഹിച്ചു.ചെയർമാൻ കെ.വി.പ്രതീഷ് സ്വാഗതം പറഞ്ഞു. ഏരിയ കമ്മറ്റി അംഗം കെ.പി.രാധ, ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു.
ആതിഥേയരായ വേശാല ലോക്കൽ ഒന്നാം സ്ഥാനം നേടി.രണ്ടാം സ്ഥാനം മാണിയൂർ, കുറ്റ്യാട്ടൂർ നോർത്ത് ലോക്കലുകൾ പങ്കിട്ടു.ജില്ലാ കമ്മറ്റി അംഗം കെ.ചന്ദ്രൻ സമ്മാനദാനം നടത്തി.