വയനാട്ടിലേക്ക് ഏകദിന ടൂർ പാക്കേജുമായി KSRTC
തലശ്ശേരി :- തലശ്ശേരി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ ഒന്നിന് വയനാട്ടിലേക്ക് ഏകദിന ടൂർ സംഘടിപ്പിക്കുന്നു. തലശ്ശേരി ഡിപ്പോയിൽ നിന്ന് രാവിലെ ആറിന് ആരംഭിച്ച് തുഷാരഗിരി, പൂക്കോട് തടാകം, എൻ ഊര്, ഹണി മ്യൂസിയം എന്നിവ സന്ദർശിച്ചതിന് ശേഷം രാത്രി പത്തുമണിക്ക് തലശ്ശേരിയിൽ തിരിച്ചെത്തുന്ന രീതിയിലാണ് ടൂർ പാക്കേജ്്. ഭക്ഷണം, എൻട്രി ഫീസ് ഒഴികെ 570 രൂപയാണ് ടിക്കറ്റ് ചാർജ് .ഫോൺ- 9497879962, 9495650994