കൊളച്ചേരി: - തടഞ്ഞുവെച്ച 40 മാസത്തെ ക്ഷാമാശ്വാസ കുടിശ്ശിക വിതരണം ചെയ്യുക,പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക,6 ഗഡു ക്ഷാമാശ്വാസം അനുവദിക്കുക,പെൻഷൻ പരിഷ്കരണ കുടിശികയുടെ നാലാം ഗഡുവും, അതോടൊപ്പമുണ്ടായിരുന്ന ഡി ആർ കുടിശ്ശികയുടെ 3ഉം 4 ഉം ഗഡുക്കളും അനുവദിക്കുക,ADM നെ ആക്ഷേപിച്ച് കൊന്ന പി പി ദിവ്യയുടെ കൂട്ടുപ്രതി കണ്ണൂർ ജില്ലാ കലക്ടറെ മാറ്റി നിർത്തി അന്വേഷണം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് എസ് പി എ കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളച്ചേരി ട്രഷറിക്ക് മുന്നിൽ പ്രതിഷേധ മാർച്ചും വിശദീകരണ യോഗവും നടത്തി.
ജില്ലാ സെക്രട്ടറി കെ സി രാജൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് എം ബാലകൃഷ്ണൻ്റെ അധ്യക്ഷത വഹിച്ചു.
അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് സംസ്ഥാന കൗൺസിലർമാരായ സി വാസു മാസ്റ്റർ, പി കെ പ്രഭാകരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി പത്മനാഭൻ, കെ സി രമണി ടീച്ചർ എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി പി പി അബ്ദുൾ സാലാം സ്വാഗതം പറഞ്ഞു.എൻ കെ മുസ്തഫ മാസ്റ്റർ നന്ദി പറഞ്ഞു.
സി വിജയൻ, പി ശിവരാമൻ, വി ബാലൻ, ടി പി പുരുഷോത്തമൻ, സലാം ഒ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.