കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മയ്യിൽ ടൗണിൽ സമര വിളംബര ജാഥ നടത്തി


മയ്യിൽ :- ചെറുകിട വ്യാപാര മേഖലയിൽ കുത്തകവൽക്കരണത്തിനും, കെട്ടിട വാടക ഇനത്തിൽ 18 ശതമാനം GST ഏർപ്പെടുത്തിയതിനുമെതിരെ നാളെ നവംബർ 7 വ്യാഴാഴ്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയുടെ നേതൃത്വത്തിൽ നടത്തുന്ന രാജ്ഭവൻ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നൂറ് കണക്കിന് വ്യാപാരികളെ അണിനിരത്തിക്കൊണ്ട് മയ്യിൽ ടൗണിൽ സമര വിളംബര ജാഥ നടത്തി.

കച്ചവടത്തിന്റെ പാരമ്യതയുള്ള സമയമായിട്ടും ഉണ്ടായ പങ്കാളിത്തം മയ്യിൽ യൂണിറ്റിലെ വ്യാപാരികളുടെ കരുത്തും കൂട്ടായ്മയുടേയും വിളിച്ചോതുന്നതാണെന്ന് തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് കെ.പി അബ്ദുൾ ഗഫൂർ പറഞ്ഞു. യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്ത്, യൂണിറ്റ് മുൻ പ്രസിഡന്റ് പി.പി സിദ്ദിഖ്, മജീദ് യു.പി എന്നിവർ സംസാരിച്ചു

Previous Post Next Post