അഴിക്കോട് :- 'എമർജിങ് ടു പവർ' എന്ന പ്രമേയത്തിൽ എസ്.ഡി.പിഐ അഴീക്കോട് മണ്ഡലം കമ്മിറ്റി ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന ട്രെയിനിങ് ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം റജീന ടീച്ചർ,ജില്ലാ എഡ്യൂക്കേഷൻ ട്രെയിനർമാരായ അൻവർ മാസ്റ്റർ, അഡ്വ. പി എം മുഹമ്മദ് റിഫ,ജില്ലാ കമ്മിറ്റി അംഗം ഷംസീർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
പാപ്പിനിശ്ശേരി, വളപട്ടണം, അഴീക്കോട് പള്ളിക്കുന്ന് പഞ്ചായത്ത് - ബ്രാഞ്ച് ഭാരവാഹികൾ പങ്കെടുത്തു. മണ്ഡലം വൈസ് പ്രസിഡൻ്റ് റഹീം പൊയ്ത്തുംകടവ്, ജോയിൻ്റ് സെക്രട്ടറി അൻവർ പി.എം, ട്രഷറർ ഇസ്മായിൽ പൂതപ്പാറ, കമ്മിറ്റി അംഗങ്ങളായ സുനീർ പെയ്ത്തുംകടവ്, റാഷിദ് പുതിയതെരു, ശിഹാബ് നാറാത്ത് എന്നിവർ നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി ഷുക്കൂർ മാങ്കടവ് സ്വാഗതവും മണ്ഡലം ലീഡേഴ്സ് ട്രെയിനിങ് ഇൻചാർജർ സി.ഷാഫി നന്ദിയും പറഞ്ഞു.