വളപട്ടണം:-കഴിഞ്ഞ ദിവസം വളപട്ടണത്ത് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിക്കിടെ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ SDPI വളപട്ടണം പഞ്ചായത്ത് കമ്മിറ്റി വളപട്ടണം പോലീസിൽ പരാതി നൽകി.
വ്യത്യസ്ത ജനവിഭാഗങ്ങൾ സമാധാനത്തിലും സൗഹാർദ്ദത്തിലും കഴിയുന്ന നാട്ടിൽ ഭയത്തിന്റെയും വെറുപ്പിന്റെയും സന്ദേശം പടർത്താൻ ആരെയും അനുവദിക്കരുതെന്ന് SDPI പഞ്ചായത്ത് പ്രസിഡന്റ് സിദ്ദീക്കുൽ അക്ബർ മംഗള അറിയിച്ചു.
വളപട്ടണത്തിന്റെ മതസൗഹാർദ്ദവും സമൂഹത്തിലെ സമാധാന അന്തരീക്ഷവും തകർക്കുന്നതിനായി സംഘപരിവാർ ശക്തികൾ നടത്തുന്ന പ്രവർത്തനങ്ങളെ ജാഗ്രതയോടെ കരുതിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം വളപട്ടണത്ത് നടന്ന സംഘപരിവാർ പരിപാടിയിൽ ഇതര മത വിഭാഗങ്ങൾക്കെതിരിൽ ഭയവും വിദ്വേഷവും ഉണ്ടാക്കുന്ന പരമാർശങ്ങൾ നടത്തിയിരുന്നു.
വ്യാജ പ്രചാരണങ്ങളിലൂടെ ബി.ജെ.പി. മത ധ്രൂവീകരണം നടത്തുകയും സമൂഹത്തിൽ വർഗീയ വിഷം വിതറാനുമാണ് ശ്രമിക്കുന്നത്. വളപട്ടണത്ത് ഇതുവരെയുള്ള സമാധാനപരവും മത സൗഹാർദ്ദപരവുമായ അന്തരീക്ഷം തകർക്കാനുള്ള ഇവരുടെ ശ്രങ്ങൾ തിരിച്ചറിഞ്ഞു, മതേതര സമൂഹം ചെറുത്ത് തോൽപിക്കണം.
ക്ഷേത്രങ്ങൾ,പള്ളികൾ തുടങ്ങിയ ആരാധനാലയങ്ങൾ വളപട്ടണത്തിന്റെ പൈതൃകത്തെയും സർവ്വ മത സൗഹാർദ്ദത്തെയും പ്രതിനിധീകരിക്കുന്ന പുണ്യസ്ഥാനങ്ങളാണ്. ഇത്തരത്തിലുള്ള ആരാധനാലയങ്ങൾ അടക്കമുള്ള ഇടങ്ങളിലൂടെ നിലനിർത്തുന്ന മതേതരത്വവും വിശ്വാസങ്ങളും വളപട്ടണത്തിന്റെ എക്കാലത്തെയും മതസൗഹാർദ്ദത്തിന്റെ അടിത്തറയാണ്.
എല്ലാ മതങ്ങളെയും ഒരു പോലെ മാനിക്കുന്ന ജനങ്ങളാണ് ഈ നാട്ടിലെ പൊതുജനം.RSS പ്രചാരണങ്ങൾക്ക് മരുന്നിട്ടു കൊടുക്കുന്ന പ്രവർത്തനങ്ങളിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ജാഗ്രത പാലിക്കണം.
സമാധാനപരമായി സഹവസിക്കുന്ന ജനങ്ങളെ വിഭജിച്ച് രാഷ്ട്രീയലാഭം കൊയ്യാൻ ശ്രമിക്കുന്ന ശക്തികളെ പൂർണമായും തള്ളണം.ജനങ്ങൾ തമ്മിലുള്ള ഈ ഐക്യം തകർക്കാനുള്ള എന്ത് ശ്രമങ്ങളെയും മതേതര ജനാധിപത്യ വിശ്വാസികൾ ഒരു മനസോടെ ചെറുത്തു തോൽപ്പിക്കണം.
നമ്മുടെ പൈതൃകവും ഐക്യവും സംരക്ഷിക്കാനുള്ള പ്രതിബദ്ധതയോടെ, എല്ലാവരും സൗഹാർദ്ദവും ശാന്തിയും നിലനിർത്തുന്നതിനായി ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം അറിയിച്ചു .