ന്യൂഡൽഹി :- യു.ജി.സി-നെറ്റ് ഡിസംബർ 2024 പരീക്ഷയ്ക്ക് നാഷണൽ ടെസ്റ്റിങ് ഏജൻസി അപേക്ഷ ക്ഷണിച്ചു. ജനുവരി ഒന്നുമുതൽ 19 വരെയാണ് പരീക്ഷ. ugcnet.nta.ac.in വഴി ഡിസംബർ 10-ന് രാത്രി 11.50 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 11-ന് രാത്രി 11.50 വരെ അടയ്ക്കാം. അപേക്ഷയിൽ തിരുത്തൽ വരുത്താൻ ഡിസംബർ 12 മുതൽ 13- ന് രാത്രി 11.50 വരെ അവസരം നൽകും.
ജനറൽ, അൺ റിസർവ്‌ഡ് വിഭാഗത്തിന് 1150 രൂപയും ജനറൽ ഇ.ഡബ്യു.എസ്/ഒ.ബി.സി.-എൻ.സി.എൽ വിഭാഗത്തിന് 600 രൂപയും എസ്.സി./എസ്.ടി/ പി.ഡബ്ല്യു.ഡി, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് 325 രൂപയുമാണ് ഫീസ്.
1. ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിനും 2. അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിനും പിഎച്ച്.ഡി പ്രവേശനത്തിനും 3. പി.എച്ച്.ഡി പ്രവേശനത്തിന് എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായാണ് പരീക്ഷ നടത്തുന്നത്.