പൂജാ ബമ്പർ ഭാഗ്യക്കുറി നറുക്കെടുത്തു ; 12 കോടി എവിടേക്ക് ?
ആലപ്പുഴ :- കേരളക്കര ഒന്നടങ്കം കാത്തിരുന്ന പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. JC 325526 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 12 കോടിയാണ് ഒന്നാം സമ്മാനം. ഈ ടിക്കറ്റ് വിറ്റിരിക്കുന്നത് ആലപ്പുഴ ജില്ലയിലെ കായംകുളത്തുള്ള ലയ എസ് വിജയൻ എന്ന ഏജന്റ് ആണ്. ഭാഗ്യശാലി ആലപ്പുഴയിൽ ആകുമോ അതോ ജില്ല വിട്ടുപോകുമോ എന്നത് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു.