ചേലേരി:-സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം 2024 ന്റെ ഭാഗമായി കേരള സർക്കാർ പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക വികസന വകുപ്പ്, ആയുഷ് വകുപ്പ് ഹോമിയോപ്പതി വകുപ്പ്, നാഷനൽ ആയുഷ് മിഷൻ, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് എപിഎച്‌സി ഹോമിയോപ്പതി എന്നിവയുടെ സം യുക്താഭിമുഖ്യത്തിൽ നൂഞ്ഞേരി കോളനി സാംസ്‌കാരിക നിലയത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ നാസിഫ പിവിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ക്യാമ്പ് ഉദ്ഘടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ബാലസുബ്രഹ്മണ്യൻ പ്രസംഗിചു,ഡോ. ധന്യ.ടി.ആർ ആരോഗ്യ ബോധവൽകരണ ക്ലാസ്സ് എടുത്തു. നിധീഷ്.കെ, യോഗ ഇൻസ്‌ട്രക്ടർ, ആയുർവേദ ഡിസ്‌പെൻസറി മയ്യിൽ യോഗ പരിശീലനം നൽകി. ഡോ. സിന്ധു കുറുപ്പ്, ഡോ ധന്യ. ടി ആ ർ, ഡോ രമ്യ എം കെ എന്നിവർ ക്യാമ്പിൽ പങ്കെടുത്തവർക് പരിശോധന നടത്തി. എസ് സി പ്രമോട്ടർ രമ്യ, എം. കെ സ്വാഗതവും ഉത്തര കെ നന്ദിയും പറഞ്ഞു.