നാറാത്ത് :-പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ മണ്ഡലകാല നടയരി പൂജയുടെ സമാപന ദിവസമായ ഡിസംബർ 25 ന് അമ്മയ്ക്കൊരു പൊങ്കാല സമർപ്പണവും ക്ഷേത്രത്തിലെ എമ്പ്രോൺ (തന്ത്രി) ആയി ക്ഷേത്ര ഊരാള കുടുംബാംഗമായ ശ്രീ പുഷ്പജൻ കെ എന്നവരെ ആചാരപ്പെടുത്തലും നടക്കും.
ഡിസംബർ 25ന് രാവിലെ 09:18 മുതൽ 10:00 വരെ ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ കൊട്ടുംപുറത്ത് വച്ച് പഴയ ആചാര രീതിയിലുള്ള വെള്ളയും കരിമ്പടവും വിരിച്ച് മേലായിമാരും ഊരാള സ്ഥാനികന്മാരും കാരണവന്മാരും ചേർന്ന് നാമകരണം ചെയ്യും.
ശേഷം 10 മണിക്ക് പൊങ്കാല അടുപ്പിൽ അഗ്നിപകരൽ11.30ന് പൂജാദി കർമ്മങ്ങളും നിവേദ്യാദി പൂജകളും തുടർന്ന് ഉപദേവിമാർക്ക് (വിഷ്ണുമൂർത്തി, ദണ്ഡൻ, കണകർണ്ണൻ, വീരൻ) പൂജകൾ നടക്കും.
ശേഷം ശ്രീ കൂറുമ്പ പുതിയ ഭഗവതി, വിഷ്ണുമൂർത്തി തുടങ്ങിയ ദേവന്മാരുടെ നർത്തനവും, കൂടിയാട്ടവും ഉണ്ടാവും.
1:30 ന് പ്രസാദ സദ്യ
2:00 മണിക്ക് ഭക്തജനങ്ങളെ ദേവീ ദേവന്മാർ അനുഗ്രഹിക്കും.
തുടർന്ന് മൂവരും ചേർന്ന് കരം പിടിച്ച് എംപ്രോനെ ശ്രീകോവിലിൽ പ്രവേശിപ്പിക്കും.
3:30ന് പണ്ടാരപ്പുരയിലേക്ക് വാദ്യത്തോട് കൂടി തിരിച്ചു എഴുന്നള്ളിപ്പ്. തുടർന്ന് ഔരാള സ്ഥാനികർ മറ്റ് ക്ഷേത്രസ്ഥാനികൾ ഭക്തജനങ്ങളും ഔരാള കുടുംബാംഗങ്ങളും ചേർന്ന് എംപ്രോനെ വീട്ടിൽ വച്ച് പേർ വിളിക്കുന്നു.