കോട്ടയാട് തിടിൽ തറവാട് വയനാട്ട് കുലവൻ ദേവസ്ഥാനം കളിയാട്ട മഹോത്സവം ഡിസംബർ 26, 27 തീയ്യതികളിൽ


മയ്യിൽ :- കോട്ടയാട് തിടിൽ തറവാട് വയനാട്ട് കുലവൻ ദേവസ്ഥാനത്തെ കളിയാട്ട മഹോത്സവം ഡിസംബർ 26, 27 തീയ്യതികളിൽ നടക്കും.

ഡിസംബർ 26 വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് തിടങ്ങൽ, 6ന് വയനാട്ട് കുലവൻ തോറ്റം വെള്ളാട്ടം, 7.30 മുതൽ അന്നദാനം, 8ന് ഗുളികൻ വെള്ളാട്ടം, 9ന് കുടിവീരൻ തോറ്റവും പയറ്റും, 11ന് എടലാപുരത്ത് ചാമുണ്ഡി കലശം.

ഡിസംബർ 27 വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് കുടിവീരൻ തെയ്യം പടപുറപ്പാട്, 4ന് ഗുളികരാജൻ്റെ എഴുന്നള്ളിപ്പ്, 5ന് വയനാട്ട് കുലവൻ്റെ കനലാട്ടം തിരുപുറപ്പാട്, രാവിലെ എട്ടിന് എടലാപുരത്ത് ചാമുണ്ഡി തിരുനടനം, 10ന് കൂടിയാട്ടം എന്നിവ നടക്കും.

Previous Post Next Post