കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിൻ്റെ കീഴിലുള്ള വനിതാ വിംഗ് സംഘടിപ്പിക്കുന്ന വനിതാ സംഗമം ഡിസംബർ 28 ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ഹസനാത്ത് ഇംഗ്ലീഷ് സ്കൂൾ കാമ്പസിൽ വെച്ച് നടക്കും.
പാണക്കാട് സയ്യിദത്ത് സജ്ന ബീവി സംഗമം ഉദ്ഘാടനം ചെയ്യും. അഡ്വ: നജ്മ തബീഷീറ, ഉമ്മുൽ ഖൈർ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകും. ബ്ലോക് പഞ്ചായത്ത് മെമ്പർ റഷീദ, സൗദ ടീച്ചർ മാതോടം, ആബിദ ടീച്ചർ പുളിങ്ങോം തുടങ്ങിയവർ സംസാരിക്കും.