ചേലേരി :- ചേലേരി ചന്ദ്രോത്ത്കണ്ടി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം തിരുവപ്പന മഹോത്സവം ഡിസംബർ 29,30,31 തീയതികളിൽ നടക്കും.
ഡിസംബർ 29 ഞായറാഴ്ച വൈകുന്നേരം 6:15 ന് ദീപാരാധനയ്ക്ക് ശേഷം ഊട്ടുപുരയുടെ ഒന്നാം നിലയുടെ ഉദ്ഘാടനം തുടർന്ന് ദേശവാസി കളുടെ കലാപരിപാടികൾ.
ഡിസംബർ 30 തിങ്കളാഴ്ച രാവിലെ 10 ന് പുണ്യാഹം, കൊടികയറ്റൽ ചടങ്ങുകൾക്കു ശേഷം 11 മണിക്ക് ഗൃഹഭണ്ഡാര സമർപ്പണം നടക്കും. വൈകുന്നേരം 3 മണിക്ക് ദൈവത്തെ മലയിറക്കലും നാരായണീയ സത്സംഗവും വൈകുന്നേരം 6:15 ന് ദീപാരാധനയ്ക്കു ശേഷം മുത്തപ്പൻ വെള്ളാട്ടം. രാത്രി 8 മണി മുതൽ 10 മണി വരെ പ്രസാദസദ്യ. രാത്രി 11 മണിക്ക് കളിക്കപ്പാട്ടും അന്തിവേലയും കലശം എഴുന്നള്ളിപ്പും.
ഡിസംബർ 31 ചൊവ്വാഴ്ച പുലർച്ചെ 3 മണിക്ക് ധർമ്മദൈവം കെട്ടിയാടും, ശേഷം 5 മണിക്ക് തിരുവപ്പന, 9:30 ന് തുലാഭാരവും ചോറൂണും, 11:30 മുതൽ 2 മണി വരെ പ്രസാദസദ്യ വിതരണം. വൈകുന്നേരം 5:30 ന് വെള്ളാട്ടം ശേഷം രാത്രി 8 മണിക്ക് ദൈവത്തെ മലകയറ്റൽ ചടങ്ങോടെ ഉത്സവത്തിനു സമാപനമാകും.