മട്ടന്നൂർ :- പുതുതായി പ്രവർത്തനം ആരംഭിക്കുന്ന എയർ കേരള എയർലൈൻ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സർ വീസ് നടത്തും. സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എയർലൈനും കിയാലും തമ്മിലുള്ള ധാരണാപത്രം ഒപ്പു വയ്ക്കൽ 30ന് വിമാനത്താവളത്തിൽ നടക്കും. ഇതോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് തുടങ്ങുന്ന അഞ്ചാമത്തെ എയർലൈനാകും എയർ കേരള. നിലവിൽ 2 കമ്പനികൾ മാത്രമാണ് ഇവിടെ നിന്ന് സർവീ സ് നടത്തുന്നത്. തുടക്കത്തിൽ എയർ കേരള ആഭ്യന്തര റൂട്ടിൽ സർവീസ് നടത്താനാണ് സാ ധ്യത. തിരുവനന്തപുരം, ബെംഗളുരു, ഡൽഹി, ഗോവ സെക്ടറുകളിൽ സർവീസ് നടത്തിയേക്കും.
ആദ്യ ഘട്ടത്തിൽ കൂടുതൽ റൂട്ടുകളിലേക്ക് സർവീസ് നടത്തി യേക്കില്ല. അടുത്തിടെ ഇൻഡി ഗോ ഡൽഹി റൂട്ടിൽ സർവീസ് ആരംഭിച്ചതിനാൽ എയർ കേരള ഡൽഹി റൂട്ട് തുടക്കത്തിൽ തിര ഞ്ഞെടുക്കാൻ സാധ്യത കുറവാ ണ്. എന്നാൽ മറ്റു റൂട്ടുകൾ അപേക്ഷിച്ച് യാത്രക്കാർ ഡൽ ഹി റൂട്ടിൽ ഉള്ളതിനാൽ ഡൽഹി ആദ്യ പരിഗണനയിൽ ഉണ്ട്. മുൻ പ് ഇൻഡിഗോ നടത്തിയ ഗോവ റൂട്ടിലും എയർ കേരള സർവീസ് നടത്താൻ താൽപര്യം പ്രകടിപ്പി ച്ചിട്ടുണ്ട്. രാജ്യാന്തര സെക്ടറിൽ സർവീസ് നടത്താൻ കഴിഞ്ഞാൽ കണ്ണൂരിൽ നിന്ന് ഏറ്റവും കൂടു തൽ പാസഞ്ചർ ട്രാഫിക്കുള്ള അബുദാബി, ദുബായ്, ദോഹ സെക്ടർ തന്നെയാകും എയർ കേരളയും തിരഞ്ഞെടുക്കുക.