സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം 30-ാം വാർഷികാഘോഷം സമാപിച്ചു


കമ്പിൽ :- സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം മുപ്പതാമത് വാർഷികാഘോഷം സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ.കെ രത്നകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു.  എം.ടി വാസുദേവൻ നായരെ അനുസ്മരിച്ച് കഥാകൃത്ത് ടി.പി വേണുഗോപാലൻ പ്രഭാഷണം നടത്തി.

ആഘോഷ പരിപാടികൾ സ്റ്റാർ വോയ്സ് അവതരിപ്പിച്ച ഗാനമേളയോടുകൂടി സമാപിച്ചു. വാർഷികാഘോഷത്തിൻ്റെ സാമ്പത്തീക സ്വരൂപണത്തിനായി നടത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പ് ഡിസംബർ 31 ന് വൈകുന്നേരം 7 മണിക്ക് സംഘമിത്ര ഹാളിൽ വെച്ച് നടക്കും.





Previous Post Next Post