തരിയേരി :- സുഭാഷ് സ്മാരക വായനശാല & ഗ്രന്ഥാലയം, ചേതന കലാസാംസ്കാരിക വേദി തരിയേരി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുതുവത്സരാഘോഷം ഡിസംബർ 31 വൈകുന്നേരം 6 മണിക്ക് തരിയേരിയിൽ നടക്കും. നാടകകൃത്ത് എം.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസയർപ്പിച്ച് സംസാരിക്കും. തുടർന്ന് പ്രദേശവാസികളുടെ വിവിധ കലാപരിപാടികൾ നടക്കും. രാത്രി 10 മണിക്ക് കലാഭവൻ മണി ഫൗണ്ടേഷൻ പുരസ്കാരം നേടിയ അനുശ്രീ പുന്നാടും മലബാറിലെ നാടൻപാട്ട് രംഗത്തെ പ്രമുഖ കലാകാരൻമാരും അണിനിരക്കുന്ന പുന്നാട് പൊലിക അവതരിപ്പിക്കുന്ന നാടൻ പാട്ടരങ്ങ് അരങ്ങേറും.