ശബരിമല ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതുവരെ അന്നമൂട്ടിയത് 3.52 ലക്ഷം തീർത്ഥാടകരെ
ശബരിമല :- പമ്പയിലും സന്നിധാനത്തും നിലയ്ക്കലുമായുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അന്നദാന മണ്ഡപങ്ങളിലൂടെ ഇതുവരെ അന്നമൂട്ടിയത് 3.52 ലക്ഷം പേരെ. സന്നിധാനത്ത് 2.60 ലക്ഷം തീർ ഥാടകർക്കും നിലയ്ക്കലിൽ 30,000 പേർക്കും പമ്പയിൽ 62,000 പേർക്കും സൗജന്യ ഭക്ഷണം നൽകി. അന്നദാന മണ്ഡപങ്ങളി ലൂടെ ദിവസവും 3 നേരമാണ് ഭക്ഷണം. രാവിലെ 6.30 മുതൽ 11 വരെ പ്രഭാത ഭക്ഷണമായി ഉപ്പു മാവ്, കടലക്കറി, ചുക്കുകാപ്പി. 11.45 മുതൽ ഉച്ചകഴിഞ്ഞ് 4 വരെ ഉച്ചഭക്ഷണത്തിന് പുലാവ്, സലാ ഡ്/വെജിറ്റബിൾ കുറുമ, അച്ചാർ. വൈകിട്ട് 6.30 മുതൽ അർധരാത്രി വരെ നീളുന്ന രാത്രി കഞ്ഞി, അസ്ത്രം (കൂട്ടുകറി), അച്ചാർ. പമ്പയിൽ 130 പേർക്കും സന്നി ധാനത്ത് 1000 പേർക്കും നില യ്ക്കലിൽ 100 പേർക്കും ഒരേ സമയമിരുന്ന് ഭക്ഷണം കഴിക്കാം.