സന്നിധാനത്ത് അഷ്‌ടാഭിഷേകം നടത്താൻ ദിവസം 60 ടോക്കണുകൾ മാത്രം


ശബരിമല :- സന്നിധാനത്ത് അഷ്‌ടാഭിഷേകം രാവിലെ 7.30ന് ഉഷഃപൂജയ്ക്കു ശേഷം തുടങ്ങി 11 വരെയാണ്. ഇതിനായി അഡ്മിനിസ്ട്രേറ്റീവ് ഓഫിസിൽ 6000 രൂപ അടച്ച് ടോക്കൺ എടുക്കണം. ദിവസം 60 ടോക്കണുകൾ മാത്രമാണു നൽകുക. ഒരു ടോക്കൺ ഉപയോഗിച്ച് 4 പേർക്ക് ഒന്നാം നിരയിൽനിന്ന് അഷ്ടാഭിഷേകം കണ്ടുതൊഴാം. പാൽ, തേൻ, ഭസ്‌മം, കരിക്കിൻവെള്ളം, കളഭം, പഞ്ചാമൃതം, പനിനീര്, നെയ്യ് എന്നിവ പ്രത്യേക പാത്ര ത്തിലാക്കി നൽകും. 

ശ്രീകോവിലിനു സമീപത്തെ ഗേറ്റിലൂടെ കടത്തിവിട്ടാണു വഴിപാട് നടത്താനുള്ള അവസരം നൽകുന്നത്. കളഭാഭിഷേകത്തോടെ ഇന്നലെ ഉച്ചപ്പൂജ നടന്നു. തന്ത്രി കണ്ഠര് ബ്രഹ്‌മദത്തൻ്റെ കാർമികത്വത്തിൽ പൂജിച്ചു നിറച്ച കളഭം ശ്രീകോവിലിൽ എത്തിച്ച് അഭിഷേകം ചെയ്തു. മേൽശാ ന്തി എസ്.അരുൺകുമാർ നമ്പൂ തിരി സഹകാർമികത്വം വഹിച്ചു. ഇന്നലെ പുലർച്ചെ 3 മുതൽ 8 വരെ മാത്രമാണ് പതിനെട്ടാംപടി കയറാൻ നീണ്ട ക്യു ഉണ്ടായിരു ന്നത്.

Previous Post Next Post