കരിവെള്ളൂർ :- ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരേ കുണിയൻ പുഴക്കരയിൽ നടന്ന ചരിത്രസമരത്തിൻ്റെ 78-ാം വാർഷികം വിവിധ പരിപാടികളോ ടെ നടക്കും.18-ന് വൈകീട്ട് നാലിന് പെരളം രക്തസാക്ഷി പുന്നക്കോടൻ കു ഞ്ഞമ്പുവിന്റെ രക്തസാക്ഷി സ്തൂപത്തിൽനിന്ന് അരക്കുളവൻ കുഞ്ഞമ്പു കായികതാരങ്ങൾക്ക് പതാക കൈമാറും.5.30-ന് കരിവെള്ളൂർ രക്ത സാക്ഷിനഗറിൽ ദിനാചരണ കമ്മിറ്റി ചെയർമാൻ കെ. നാരാ യണൻ പതാക ഉയർത്തും. തു ടർന്ന് വലതുപക്ഷവത്കരണവും മാധ്യമ വർത്തമാനവും എന്ന വി ഷയത്തിൽ കെ. ജയദേവൻ പാ ലക്കാട് പ്രഭാഷണം നടത്തും.
20-ന് വൈകീട്ട് 3.30-ന് കു ണിയൻ സമരഭൂമി കേന്ദ്രീകരിച്ച് വൊളന്റിയർ മാർച്ചും ഓണക്കു ന്ന് കേന്ദ്രീകരിച്ച് പ്രകടനവും നട ക്കും. രക്തസാക്ഷിനഗറിൽ നട ക്കുന്ന പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.കൊച്ചി ചൈത്രതാരയുടെ 'സ്നേ ഹമുള്ള പക്ഷി' നാടകം അവത രിപ്പിക്കും.
13-ന് അഞ്ചിന് കരിവെള്ളൂർ ഇ.എം.എസ്. പഠനകേന്ദ്രം പ്ര ഭാഷണവും നാടകവും ചർച്ചയും സംഘടിപ്പിക്കും. 'കേരളീയ ജീവിതം- നേരും നാട്യവും' എന്ന വിഷയത്തിൽ ഗായത്രി വർഷ പ്രഭാഷണം നടത്തും. പരപ്പ ജി .എച്ച്.എസ്.എസ്. വിദ്യാർഥി കൾ “അടിതെറ്റിയാലും വീഴാ ത്ത ആന' നാടകം അവതരിപ്പി ക്കും. 14-ന് വൈകീട്ട് മൂന്നിന് സി .പി.ഐ. പലിയേരിക്കൊവ്വലിൽ സംഘടിപ്പിക്കുന്ന ഗൃഹാങ്കണ സദ സ്സ് മന്ത്രി ചിഞ്ചുറാണി ഉദ്ഘാട നം ചെയ്യും.
15-ന് വൈകീട്ട് അഞ്ചിന് നിടു വപ്പുറം സംഘശക്തി ഓഡിറ്റോ റിയത്തിൽ എ.വി. രഞ്ജിത്ത് പ്ര ഭാഷണം നടത്തും തുടർന്ന് സം ഗീതശില്പവും ഉണ്ടാകും. കുണി യൻ സ്മാരക പരിസരത്ത് കർഷ കസംഘം, കർഷക തൊഴിലാളി കരിവെള്ളൂർ സൗത്ത്, നോർത്ത് യൂണിയനുകൾ 15-ന് വൈകീട്ട് ആറിന് സംഘടിപ്പിക്കുന്ന പ്രഭാ ഷണത്തിൽ എം.വി. നികേഷ്‌കു മാർ വിഷയം അവതരിപ്പിക്കും.കുണിയൻ സ്മാരക ഭൂമിയിൽ ഡി.വൈ.എഫ്.ഐ. കരിവെ ള്ളൂർ സൗത്ത് വില്ലേജ് കമ്മി റ്റി ചരിത്രസദസ്സ് സംഘടിപ്പി ക്കും.