മലപ്പട്ടം :- മലപ്പട്ടം പഞ്ചായത്ത് 195 -ാം നമ്പർ അടുവാപ്പുറം ബൂത്തിൽ ബി.ജെ.പി ബൂത്ത് കമ്മറ്റി രൂപീകരിച്ചു. ബൂത്ത് പ്രസിഡണ്ടായി സുരേന്ദ്രൻ.എം, സെക്രട്ടറിയായി ബൈജു പി.പി എന്നിവരടങ്ങുന്ന പതിനഞ്ചംഗ ബൂത്ത് കമ്മറ്റിയും ചുമതലയേറ്റെടുത്തു .
മണ്ഡലംവരണാധികാരി ശ്രീകുമാർ, മയ്യിൽ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീഷ് മീനാത്ത് , മഹിളാ മോർച്ച ജില്ലാ സെക്രട്ടറി രമ്യ ഷൈജു, ശക്തികേന്ദ്ര ഇൻചാർജ്ജ് അരുൺ എന്നിവർ നേതൃത്വം നൽകി.