മയ്യിൽ :- മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ പതിനാലാം ചരമവാർഷികദിനത്തോടനുബന്ധിച്ച് മയ്യിൽ ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി എച്ച് മൊയ്തീൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ പി ശശിധരൻ, ഡിസിസി ജനറൽ സെക്രട്ടറി കെ സി ഗണേശൻ, കെ എസ് എസ് പി എ കണ്ണൂർ ജില്ലാ മുൻ ജനറൽ സെക്രട്ടറി കെ സി രാജൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എ കെ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് മജീദ് കരക്കണ്ടം സ്വാഗതവും ഷാഫി കൊറളായി നന്ദിയും പറഞ്ഞു.
തുടർന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിനു സി.എച്ച് മൊയ്തീൻകുട്ടി, ബി സി സി ജനറൽ സെക്രട്ടറി കെ സി ഗണേശൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ പി ശശിധരൻ, ബ്ലോക്ക് മണ്ഡലം നേതാക്കളായ കെ.സി രാജൻ മാസ്റ്റർ, മജീദ് കരക്കണ്ടം, എ.കെ ബാലകൃഷ്ണൻ, ശ്രീജേഷ് കൊറളായി, ബാലകൃഷ്ണൻ മാസ്റ്റർ, മുഹമ്മദ് കുഞ്ഞ് എരിഞ്ഞിക്കടവ് പ്രേമൻ ഒറപ്പടി, ഷാഫി കോർളായി, പ്രേമരാജൻ പുത്തലത്ത്, കുറ്റ്യാട്ടൂർ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ, പ്രകാശൻ ഒറപ്പടി, ജിതിൻ വേളം മൂസാൻ കുറ്റിയാട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.