കൊളച്ചേരി :- കൊളച്ചേരിയിലെ പ്രേമാലയത്തിൽ എം.പി സാവിത്രി അമ്മയുടെ സ്മരണാർത്ഥം മക്കൾ പ്രേമരാജൻ എം.പി, പ്രമോദ് കുമാർ എം.പി, പ്രേമവല്ലി എം.പി , ഗോപാലകൃഷ്ണൻ എം.പി എന്നിവർ ചേർന്ന് സേവാഭാരതി കൊളച്ചേരിയുടെ 'ഓഫീസ് നിർമ്മാണ നിധിയിലേക്ക്' ഒന്നര ലക്ഷം രൂപ സമർപ്പണം നടത്തി.
ചടങ്ങിൽ സേവാഭാരതി സംസ്ഥാന സെക്രട്ടറി രാജീവൻ നാറാത്ത്, രാഷ്ട്രീയ സ്വയം സേവക സംഘം കണ്ണൂർ ജില്ല ബൗദ്ധിക് പ്രമുഖ് എം.നാരായണൻ, യൂണിറ്റ് പ്രസിഡണ്ട് പ്രശാന്തൻ.ഒ, രക്ഷാധികാരി രമേശൻ മാസ്റ്റർ എന്നിവർക്കൊപ്പം യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു.