സിവിൽ പോലീസ് തസ്തികയിലേക്ക് നിയമനം ലഭിച്ച സിനാൻ സിദ്ധീഖിനെ പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെയും യൂത്ത് കോൺഗ്രസിന്റെയും നേതൃത്വത്തില്‍ ആദരിച്ചു


പള്ളിപ്പറമ്പ് :- കേരള PSC സിവിൽ പോലീസ് തസ്തികയിലേക്ക് നിയമനം ലഭിച്ച സിനാൻ സിദ്ധീഖിനെ പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെയും യൂത്ത് കോൺഗ്രസിന്റെയും നേതൃത്വത്തില്‍ ആദരിച്ചു. 

ചടങ്ങിൽ ബൂത്ത് പ്രസിഡന്റ് യഹിയ പള്ളിപ്പറമ്പ്, സേവാദൾ ജില്ല ട്രഷറർ മൂസ പള്ളിപ്പറമ്പ്, മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ.എൻ ഖാദർ , വാർഡ് മെമ്പർ മുഹമ്മദ് അശ്രഫ് മുൻ പഞ്ചായത്ത് മെമ്പർ കെ.പി മുനീർ, നസീർ.പി,  റാഷിദ്, യൂത്ത്കോൺഗ്രസ്സ് തളിപ്പറമ്പ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്താഹ്സിൻ തുടങ്ങിയവർ നേതൃത്വം നൽകി. ഹിജാസ്, നിഷാദ് , നസീഫ് , നിഹാൽ, അനീസ്, ഇർഫാൻ, മർസൂഖ്, ഫയാസ് , മുദ്ദസിർ,അബൂബക്കർ, അഫ്‌ലഹ് തുടങ്ങിയവർ പങ്കെടുത്തു.



Previous Post Next Post