ശബരിമലയിലെ വിവരങ്ങൾ അറിയാൻ 'ശബരിമല-പോലീസ് ഗൈഡ്'


ശബരിമല :- ശബരിമലയുമായി ബന്ധപ്പെട്ട്, അയ്യപ്പഭക്തർ അറിയേണ്ട വിവരങ്ങളെല്ലാം വിരൽത്തുമ്പിൽ ലഭ്യമാക്കി പത്തനംതിട്ട ജില്ലാ പോലീസ്. ജില്ലാ പോലീസ് സൈബർസെൽ തയ്യാറാക്കിയ 'ശബരിമല-പോലീസ് ഗൈഡ്' എന്ന പോർട്ടലിലൂടെയാണ് ഇത് സാധ്യമായത്. 

ക്യൂ.ആർ കോഡ് സ്ക‌ാൻ ചെയ്ത് കാണാവുന്ന രീതിയിൽ ഇംഗ്ലീഷ് ഭാഷയിൽ തയ്യാറാക്കിയിട്ടുള്ള പോലീസ് ഗൈഡിൽ തീർഥാടകർക്കുവേണ്ട എല്ലാ പ്രധാന വിവരങ്ങളും ഉണ്ട്. അയ്യപ്പഭക്തർ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളും മറ്റ് നിർദേശങ്ങളും ഇതിലുണ്ട്.

Previous Post Next Post