കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ തെരുവ്നായ്ക്കളുടെ കുത്തിവെപ്പ് തുടരുന്നു


കണ്ണൂർ :- കണ്ണൂർ റെയിൽവേ സ്റ്റേഷനും പരിസരത്തുമുള്ള തെരുവുനായകളിൽ മൃഗസംരക്ഷണവകുപ്പിന്റെ പ്രതിരോധ കുത്തിവെപ്പ് തുടരുന്നു. വ്യാഴാഴ്ച മൂന്നുനായകൾക്ക് കുത്തിവെപ്പ് നടത്തി. ബുധനാഴ്ച ഏഴുനായകൾക്കും വാക്സിനേഷൻ നൽകിയിരുന്നു. 

സീനിയർ വെറ്ററിനറി ഓഫീസർ ഡോ. പി.കെ. പദ്‌മരാജ്, ഡോ. കെ. പദ്‌മ, പീപ്പിൾ ഫോർ അനിമൽ വെൽഫെയർ (പി.എ.ഡബ്ല്യു.) ഭാരവാഹി ഡോ. സുഷമ പ്രഭു, അംഗങ്ങളായ അഡ്വ. ദീപ രാ മചന്ദ്രൻ, പ്രൊഫ. ആർ. നിതിന്യ, കെ. രമേശൻ തുടങ്ങിയവർ നേതൃത്വം നൽകി. നഗരത്തിൽ നിരവധി നായകൾ അലഞ്ഞുതിരിയുന്നുണ്ടെന്നും അവയെ തുടർന്നുള്ള ദിവസങ്ങളിൽ കുത്തിവെപ്പ് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

വ്യാഴാഴ്ച മുനീശ്വരൻകോവിൽ, യൂണിവേഴ്സി റ്റി പരിസരങ്ങളിൽനിന്ന് ഏഴ് നായകളെ വന്ധ്യംകരണത്തിന് പടിയൂരിലെ കേന്ദ്രത്തിൽ (ആനിമൽ ബർത്ത് കൺട്രോൾ-എ.ബി.സി.) എത്തിച്ചു.

Previous Post Next Post