ശബരിമലയിൽ ആനന്ദ ദർശനമായി അയ്യപ്പന് അങ്കി ചാർത്തി


ശബരിമല :- ഭക്തിയുടെ ഇരുമുടിക്കെട്ടുമായി മലകയറി പടിചവിട്ടിയ ആയിരങ്ങൾക്ക് അങ്കി ചാർത്തിയ അയ്യപ്പ രൂപം ആനന്ദ ദർശനമായി. ഏകാദശിയായ ഇന്നലെ ഉച്ചയ്ക്കാണ് അയ്യപ്പ സ്വാമിക്ക് അങ്കി ചാർത്തി ഉച്ചപ്പൂജ നടന്നത്. 25 കലശാഭിഷേകത്തോടെയാണു ചടങ്ങ് തുടങ്ങിയത്. 

അതിനു ശേഷം കളഭാഭിഷേകം നടന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ പൂജിച്ച ബ്രഹ്‌മകലശം ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. ഇന്നലെ വൈകിട്ട് വരെ തീർഥാടകരുടെ വലിയ തിരക്കില്ലായിരുന്നു. മലകയറി എത്തിയവർ അധികം കാത്തുനിൽപില്ലാതെ ദർശനം നടത്തി.

Previous Post Next Post