പഞ്ചായത്തുകളിൽ ഏപ്രിൽ മുതൽ കെ-സ്മാർട്ട് നടപ്പാക്കും
തിരുവനന്തപുരം : തദ്ദേശസേവനങ്ങൾ വേഗത്തിലാക്കിയ കെ-സ്മാർട്ട് ഏപ്രിൽ മുതൽ ത്രിതല പഞ്ചായത്തുകളിലും നടപ്പാക്കും. പഞ്ചായത്തുകളിൽ നടപ്പാക്കുന്നതിനു മുന്നോടിയായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ജനുവരി ഒന്നു മുതൽ കെ-സ്മാർട്ടിന്റെ പൈലറ്റ് റൺ നടക്കും.