തിരുവനന്തപുരം :- ട്രഷറി നിയന്ത്രണത്തിൽ ഇളവ് പ്രഖ്യാപിച്ച് സർക്കാർ. മാറാനാവുന്ന ബില്ലുകളുടെ പരിധി അഞ്ച് ലക്ഷത്തിൽ നിന്ന് 25 ലക്ഷം രൂപയാക്കി. കഴിഞ്ഞ സെപ്റ്റംബറിലാണ് 25 ലക്ഷത്തിൽ നിന്ന് അഞ്ചു ലക്ഷത്തിലേക്ക് താഴ്ത്തിയത്. കരാറുകാരുടെ ബില്ലുകൾ വൻതോതിൽ മാറാനുള്ളതിനാലാണ് സാമ്പത്തികനില മെച്ചപ്പെട്ടില്ലെങ്കിൽക്കൂടി ഇപ്പോൾ ഇളവ് അനുവദിച്ചത്.
കുടിശ്ശികയായ ഒരു മാസത്തെ പെൻഷൻ ഉൾപ്പെടെ രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ക്രിസ്മസ് പ്രമാണിച്ച് നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഡിസംബറിനുശേഷം എത്ര കടമെടുക്കാൻ അനുവദിക്കുമെന്നത് സംബന്ധിച്ച് കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. അനുമതി ലഭിച്ചാൽ രണ്ടു മാസത്തെ പെൻഷൻ കൊടുക്കും. അല്ലെങ്കിൽ ഒരു മാസത്തേതേ ലഭിക്കൂ.