ന്യൂഡൽഹി :- ഇന്ത്യയിൽ എയ്ഡ്സ് രോഗികളുടെ എണ്ണം കുറഞ്ഞതായി ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. 2010നും 2022നും ഇടയിൽ ഓരോ വർഷവും പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം 44.23% കണ്ട് കുറഞ്ഞതായാണു ദേശീയ എയ്‌ഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ്റെ റിപ്പോർട്ടിൽ പറയുന്നത്.
ലഹരിമരുന്നു ശരീരത്തിൽ കുത്തിവയ്ക്കുന്നവരിലാണ് എയ്‌ഡ്‌സ് പിടിപെടാൻ സാധ്യത ഏറ്റവുമധികം- 9.03%. ഇവരടക്കമുള്ള അതീവ സാധ്യതാ വിഭാഗങ്ങളെ കൂടുതലായി ബോധവത്കരണ, പ്രതിരോധ മാർഗങ്ങളിലെത്തിക്കാൻ സാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.