ചട്ടുകപ്പാറ:-ബാലസംഘം വേശാല വില്ലേജ് കമ്മറ്റി കാർണിവൽ സംഘടിപ്പിച്ചു.ഉത്തർ പ്രദേശിലെ മീററ്റിൽ വെച്ച് നടന്ന ബോട്ടാനിക്കൽ കോൺഫെറൻസിൽ ഏറ്റവും മികച്ച പ്രബന്ധത്തിനുള്ള YDത്യാഗി അവാർഡ് ജേതാവ് രേഖ പുരുഷോത്തമൻ ഉൽഘാടനം ചെയ്തു.
വില്ലേജ് പ്രസിഡണ്ട് ആരാധ്യ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി നന്ദിത് കൃഷ്ണ സ്വാഗതം പറഞ്ഞു. വില്ലേജ് കൺവീനർ കെ. പ്രീതി, സംഘാടക സമിതി കൺവീനർ ടി.മനോജ്, ചെയർമാൻ - കെ.സന്തോഷൻ, കെ.പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു. ചരിത്ര കോർണർ ബാലസംഘം മയ്യിൽ ഏറിയ കൺവീനർ കെ.മധു ഉൽഘാടനം ചെയതു. ഫുഡ് കോർട്ട്, ശാസ്ത്ര മൂല, യൂനിറ്റിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ക്യാമ്പ്ഫയറും ഉണ്ടായിരുന്നു.