സഹ്ൽ പള്ളിയത്ത് രചിച്ച "അറിയേണ്ട പലതിൽ ചിലത് " പുസ്തകം പ്രകാശനം ചെയ്തു


പാലത്തുങ്കര :- സഹ്ൽ പള്ളിയത്ത് രചിച്ച "അറിയേണ്ട പലതിൽ ചിലത് " പുസ്തകം പ്രകാശനം ചെയ്തു. കോഴിക്കോട് ജാമിഅ മർകസിൽ നടന്ന ഖാഫ് 7.0 ഫെസ്റ്റിൽ ഇന്ത്യൻ ഗ്രാൻ്റ് മുഫ്തിയും മർകസ് സ്ഥാപനങ്ങളുടെ ഫൗണ്ടർ ചാൻസലറുമായ സുൽത്താനുൽ ഉലമാ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രകാശനം നിർവ്വഹിച്ചു. 

നിരവധി ഗ്രന്ഥങ്ങൾ രചിച്ച സഹ്ൽ പള്ളിയത്ത് നിലവിൽ ജാമിഅ മർകസ് കുല്ലിയ അവസാന വർഷ വിദ്യാർത്ഥിയാണ്. പ്രഭാഷണം,രചന, സംഘാടനം എന്നീ മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ച് വരുന്ന യുവ പണ്ഡിതൻ കൂടിയാണ് ഗ്രന്ഥ കർത്താവ്.

ഈ പുസ്തകം ഇസ്‌ലാമിക കർമ്മ ശാസ്ത്ര രംഗത്തെ സുപ്രധാനങ്ങളായ ചില സമസ്യകൾക്ക് ഉത്തരം നൽകാൻ ശ്രമിച്ചിരിക്കുകയാണ്. നിത്യ ജീവിതത്തിൽ മുസ്‌ലിം അനുവർത്തിച്ച് പോരുന്ന അനുഷ്ഠാനങ്ങളെ സംശയ ലേശമന്യേ സമീപിക്കുവാൻ പ്രാപ്തി നൽകുന്നു ഈ പുസ്തകം. വിശാലമായ കർമ്മ ശാസ്ത്ര ലോകത്ത് നിന്ന് ഒഴിച്ച് കൂടാനാവാത്ത ഇത്തരം മസ്അലകളെ കണ്ടെത്തി അവയെ മനോഹരമായി ക്രോഡീകരിച്ച ഗ്രന്ഥകരൻ അഭിനന്ദനം അർഹിക്കുന്നുവെന്ന് അവതാരിക എഴുതിക്കൊണ്ട് മർകസ് ഡയരക്ടറ്റർ ജനറൽ സി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു.

Previous Post Next Post