കണ്ണൂർ - ഡൽഹി ഇൻഡിഗോ പ്രതിദിന സർവീസ് നാളെ ആരംഭിക്കും


മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഡൽഹിയിലേക്ക് ഇൻഡിഗോയുടെ പ്രതിദിനസർവീസ് 12-ന് തുടങ്ങും. ബുധനാഴ്ച രാത്രി 10.10-ന് ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന വിമാനം വ്യാഴാഴ്ച പുലർച്ചെ 1.20-ന് കണ്ണൂരിലെത്തും. തിരികെ വ്യാഴാഴ്ച രാവിലെ 6.20-ന് പുറപ്പെട്ട് 9.25-ന് ഡൽഹിയിലെത്തും.

ഒന്നരവർഷത്തിന് ശേഷമാണ് കണ്ണൂർ-ഡൽഹി സെക്ടറിൽ സർവീസ് പുനരാരംഭിക്കുന്നത്. എയർഇന്ത്യ ലയനത്തിന്റെ ഭാഗമായി മെട്രോയിതര നഗരങ്ങളിൽ നിന്നുള്ള സർവീസുകൾ അവസാനിപ്പിച്ചതോടെയാണ് കണ്ണൂരിൽ നിന്ന് സർവീസില്ലാതായത്. ഡൽഹിയിലേക്ക് 4700 രൂപ നിരക്കിലാണ് ടിക്കറ്റ് ബുക്കിങ് തുടങ്ങിയിരുന്നത്. ഒക്ടോബർ അവസാനമാണ് തുടങ്ങിയത്. 7631 രൂപയാണ് നിലവിൽ നിരക്ക്. ഡൽഹിയിൽനിന്ന് കണ്ണൂരിലേക്ക് 10,153 രൂപ മുതലാണ് നിരക്ക്.

Previous Post Next Post