ചേലേരിമുക്ക് അൽ മദ്രസ്സത്തുൽ ഇസ്‌ലാമിയയിൽ ഖുർആൻ എക്‌സിബിഷൻ ആരംഭിച്ചു


ചേലേരി :- ചേലേരിമുക്ക് അൽ മദ്രസ്സത്തുൽ ഇസ്‌ലാമിയ സംഘടിപ്പിക്കുന്ന ഖുർആൻ എക്‌സിബിഷൻ മദ്റസ ഓഡിറ്റോറിയത്തിൽ തുടക്കമായി. കൊളച്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ഇന്നും നാളെയുമായി ഡിസംബർ 28,29 തീയ്യതികളിൽ വൈകുന്നേരം 4 മണി മുതൽ 8 മണി വരെയാണ് എക്‌സിബിഷൻ നടക്കുക. സ്റ്റിൽ - വർക്കിംഗ് മോഡലുകൾ, ഓഡിയോ, വീഡിയോ തുടങ്ങിയ സംവിധാനങ്ങളോടെയാണ് എക്‌സിബിഷൻ ഒരുക്കിയിരിക്കുന്നത്.

മദ്രസ പ്രിൻസിപ്പൾ സുഹൈർ കെ.കെ., പി.ടി.എ പ്രസിഡന്റ്‌ അഹ്മദ് നശൂർ, പ്രോഗ്രാം കൺവീനർ മുഹമ്മദ്‌ എം.വി, അബ്ദുൽ ജബ്ബാർ മാസ്റ്റർ, ജുബൈന വി.എൻ, റൈഹാനത്ത്.കെ, ജസീല യു.കെ മൊയ്‌ദീൻ എം.വി.പി തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ സംസാരിച്ചു. മദ്രസ സെക്രട്ടറി മുഹമ്മദലി മാലോട്ട് സ്വാഗതവും അബ്ദുള്ള അക്ഷര നന്ദിയും പറഞ്ഞു.

Previous Post Next Post