കമ്പിൽ :- അന്യായമായ വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ കമ്പിൽ ടൗണിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് പ്രഭാഷണം നടത്തി. ഭാരവാഹികളായ പി.പി.സി മുഹമ്മദ് കുഞ്ഞി, കെ മുഹമ്മദ് കുട്ടി ഹാജി, കെ.ഷാഹുൽ ഹമീദ്, അന്തായി ചേലേരി, നസീർ പി.കെ.പി തുടങ്ങിയവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ സ്വാഗതവും പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു.