കമ്പിൽ :- കമ്പിൽ ഖുവ്വത്തുൽ ഇസ്ലാം അൽബിർറ് പ്രീ -പ്രൈമറി വിദ്യാർത്ഥികളും അധ്യാപികരും കോർഡിനേറ്ററും കണ്ണൂർ ഫയർ സ്റ്റേഷനും മാങ്ങാട്ടുപറമ്പ് പോലീസ് ക്യാമ്പും സന്ദർശിച്ചു. ഫയർ സ്റ്റേഷനിൽ നിന്ന് തീ പിടിച്ചാൽ എങ്ങനെ തീ അണയ്ക്കുമെന്ന് കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും അവരുടെ സേവനങ്ങളെ കുറിച്ച് ചെറിയ ക്ലാസ്സ് കൊടുക്കുകയും ചെയ്തു.
പോലീസ് ക്യാമ്പിൽ രഞ്ജിത്ത് (SI), സിനിലാൽ (ഹവിൽദാർ) കുട്ടികളെ അനുഗമിച്ചു. പരേഡ് ഗ്രൗണ്ട്, ആയുധ മുറി തുടങ്ങിയവ കുട്ടികൾക്ക് അവർ പരിചയപ്പെടുത്തി. രണ്ട് സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ കുട്ടികളോട് നല്ല പെരുമാറ്റമായിരുന്നെന്ന് സ്കൂൾ പ്രിൻസിപ്പാൾ നൂർജഹാൻ അഭിപ്രായപ്പെട്ടു. ടീച്ചർമാരായ നൂർജഹാൻ, ഷാക്കിറ, ആരിഫ, ഫർസാന, സ്കൂൾ കോർഡിനേറ്റർ മുഹമ്മദ് കുഞ്ഞി, സ്കൂൾ സേവികമാരായ സാഹിദ, ഖദീജ എന്നിവർ നേതൃത്വം നൽകി.