വൈദ്യുതി ചാർജ് വർധനവിനെതിരെ കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി


കൊളച്ചേരി :- സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി എന്നിവമൂലം നട്ടംതിരിയുന്ന ജനങ്ങളുടെ മേൽ വൈദ്യുതി നിരക്ക് വർധന അടിച്ചേൽപിച്ച പിണറായി സർക്കാറിനെതിരെ കൊളച്ചേരിയിൽ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. കൊളച്ചേരി മുക്കിൽ നിന്നാരംഭിച്ച പ്രകടനം കമ്പിൽ ടൗണിൽ സമാപിച്ചു. 

മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജന: സെക്രട്ടറി ജാബിർ പാട്ടയം, ട്രഷറർ ജമാൽ നൂഞ്ഞേരി, സഹഭാരവാഹികളായ പി ഇസ്മായിൽ, അബ്ദു പന്ന്യങ്കണ്ടി, നിയാസ് കമ്പിൽ, കെ.സി മുഹമ്മദ് കുഞ്ഞി, എം.എസ് എഫ് ഭാരവാഹികളായ വി.ടി ആരിഫ്, റാസിം പാട്ടയം തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post