ഇന്ത്യൻ നാഷണൽ ലീഗ് മതേതര സംരക്ഷണ ദിനം ആചരിച്ചു


കണ്ണൂർ :- ഇന്ത്യൻ നാഷണൽ ലീഗ് മതേതര സംരക്ഷണ ദിനം കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖൃത്തിൽ ആചരിച്ചു. INL സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം സിറാജ് തയ്യിലിന്റെ അദ്ധ്യക്ഷയിൽ INL മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് താജുദ്ധീൻ മട്ടന്നൂർ ഉദ്‌ഘാടനം ചെയ്തു. നിസാർ അതിരകം മുഖൃ പ്രഭാഷണം നടത്തി. 

ജില്ലാ ഭാരവാഹികളായ ഡി.മുനീർ, അബ്ദുൽ റഹ്മാൻ പാവന്നൂർ, ഇല്യാസ് മട്ടന്നൂർ, സമീർ മമ്മുട്ടി, പി.കെ മൂസ, അഷറഫ് കയ്യങ്കോട്, സുബൈർ കക്കാട്, ഇബ്രാഹിം കല്ലീങ്കിൽ, സക്കറിയ കമ്പിൽ, വഹാബ് കണ്ണാടിപ്പറമ്പ്, ടി.കെ മുഹമ്മദ് പാട്ടയം തുടങ്ങിയവർ സംസാരിച്ചു. അഷറഫ് പഴഞ്ചിറ സ്വാഗതവും അസ്‌ലം പിലാക്കീൽ നന്ദിയും പറഞ്ഞു.


Previous Post Next Post