ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റി മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചനയോഗം ചേർന്നു


മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ കോറളായി പ്രിയദർശിനി മന്ദിരത്തിൽ വെച്ച് സർവ്വകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു. ബൂത്ത് പ്രസിഡണ്ട് ടി.നാസർ അദ്ധ്യക്ഷത വഹിച്ചു. 

മുസ്ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷറർ ടി.വി അസൈനാർ, ശ്രീജേഷ് കൊയിലേരിയൻ, സി.വിനോദ്, എൻ.പി സൈനുദീൻ, കെ.നസീർ, പി.പി മൂസ്സാൻ എന്നിവർ സംസാരിച്ചു. കെ.പി ഉസ്സൻ, കെ.നാരായണൻ, ഒ.അജയകുമാർ, കെ.പ്രഭാഷ്, കെ.ശശിധരൻ, ആർ.പി  ലത്തീഫ് എന്നിവർ നേതൃത്വം നൽകി.

Previous Post Next Post