തീർത്ഥാടകർക്ക് പരാതികൾ അറിയിക്കാൻ സന്നിധാനത്തും പമ്പയിലും ലീഗൽ സർവീസസ് അതോറിറ്റി സജ്ജം


ശബരിമല :- ഭക്തർക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ നിയമസഹായമേകാൻ സന്നിധാനത്തും പമ്പയിലും ലീഗൽ സർവീസസ് അതോറിറ്റി സജ്ജം. കടകളിൽ നിന്ന് സാധനങ്ങൾക്ക് അമിത വില ഈടാക്കിയാൽ, ഡോളി സർവീസിന് കൂടുതൽ പണംവാങ്ങിയാൽ, സേവനത്തിൽ പ്രശ്‌നമുണ്ടായാൽ, ദേവസ്വം ജീവനക്കാരിൽ നിന്നോ പോലീസിൽനിന്നോ മോശം പെരുമാറ്റമുണ്ടായാൽ തുടങ്ങി നീതിക്കും നിയമത്തിനും നിരക്കാത്ത എന്തുണ്ടായാലും ലീഗൽ സർവീസസ് അതോറ്റിറ്റി നിയമപരമായ പിന്തുണതരും. 

ഹെൽപ്പ് ലൈൻ നമ്പർ : 15100

ഫോൺ : 04682220141.

Previous Post Next Post