കണ്ണൂർ ഖാദി മേളയിൽ ശ്രദ്ധേയമായി കലംകാരി സാരികൾ


കണ്ണൂർ :- കലംകാരി സാരികൾ വെറും വസ്ത്രമല്ല, കലയുടേയും പാരമ്പര്യത്തിന്റേയും കഥ പറയുന്ന ഓരോ സുന്ദര സൃഷ്ടിയാണ്. കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ ഒരുക്കിയ ക്രിസ്തുമസ് പുതുവർഷ ഖാദി മേളയുടെ മുഖ്യ ആകർഷണമാണ് കലംകാരി സാരികൾ. കൈ കൊണ്ട് വരച്ച് പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിച്ച് ഒരുക്കുന്ന മനോഹര സാരികളാണിവ. പച്ചക്കറി സത്തുകൾ കൊണ്ടാണ് കലംകാരി സാരികൾക്ക് നിറം പകരുന്നതും അച്ചടിക്കുന്നതും. 

പ്രകൃതിദത്തമായ 25ഓളം നിറങ്ങളിലും വ്യത്യസ്ത രൂപകല്പനയിലുമാണ് സാരികൾ നിർമിച്ചിരിക്കുന്നത്. മറ്റു സാരികളിൽ നിന്നും വ്യത്യസ്തമായി ആറ് മീറ്റർ നീളമുള്ള ഈ സാരി 1235 രൂപയ്ക്ക് ലഭ്യമാണ്. ഖാദി മേളയിൽ ഖാദി സിൽക് കൗണ്ടർ എന്ന പ്രത്യേക കൗണ്ടർ തന്നെയുണ്ട്. 30 ശതമാനം വരെ ഗവ: റിബേറ്റോടുകൂടിയാണ് സാരികൾ വിൽക്കപ്പെടുന്നത്. ടി.എൻ.ആർ സാരി, ടെസ്സാര സാരി, ജ്യൂട്ട് സാരി, വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള കോട്ടൺ സാരികൾ എന്നിങ്ങനെ പല തരത്തിലുള്ള സാരികളും മേളയിൽ ലഭ്യമാണ്.

Previous Post Next Post