പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങളിൽ അപകടമുന്നറിയിപ്പ് ഇനി വെള്ള നിറത്തിൽ


ന്യൂഡൽഹി :- സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങളിൽ അപകട മുന്നറിയിപ്പ് ഇനി മുതൽ വെളുത്ത നിറത്തിലാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 'പുകയില ഉപയോഗം വേദനാജനകമായ മരണത്തിലേക്ക് നയിക്കും' എന്ന മുന്നറിയിപ്പ് ചുവന്ന പ്രതലത്തിൽ വെളുത്ത നിറത്തിലെ അക്ഷരങ്ങളിലാകണം എഴുതേണ്ടത്. 'പുകയില ഉപേക്ഷിക്കാൻ വിളിക്കാം 1800-11-2356' എന്നത് കറുത്ത പ്രതലത്തിൽ വെളുത്ത നിറത്തിലുള്ള അക്ഷരങ്ങളിലെഴുതണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശത്തിലുണ്ട്. 

കൂടുതൽ വിവരങ്ങൾ www.mohfw.gov.in, ntcp.mohfw.gov.in സൈറ്റുകളിൽ ലഭിക്കും. പുകയില പരസ്യങ്ങളിൽ നൽകേണ്ട അർബുദ രോഗബാധിതരുടെ ചിത്രങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. മാറ്റങ്ങൾ ഇന്നലെ പ്രാബല്യത്തിലായി.

Previous Post Next Post