മട്ടന്നൂർ വിമാനത്താവളത്തിൽ വാഹന പാർക്കിങ്ങിന് ഇനി മുതൽ ഫാസ്ടാഗ് സംവിധാനം


മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ്ങിന് ഇനി മുതൽ ഫാസ്ടാഗ് സംവിധാനം. ആറാം വാർഷികത്തിന്റെ ഭാഗമായി വിമാനത്താവളത്തിൽ ഒരുക്കിയ ഫാസ്ടാഗിന്റെ ഉദ്ഘാടനം കിയാൽ എംഡി സി.ദിനേശ് കുമാർ നിർവഹിച്ചു. ഇനി വിമാനത്താവളത്തിലേക്കു വാഹനങ്ങൾ പ്രവേശിക്കുമ്പോഴും തിരിച്ചിറങ്ങുമ്പോഴുമുള്ള കാത്തിരിപ്പ് ഒഴിവാക്കാം. വാഹനങ്ങൾ വിമാനത്താവളത്തിലേക്കു പ്രവേശിക്കുമ്പോൾ ഇനി മുതൽ ടോക്കൺ നൽകില്ല. 

പകരം വാഹനം വിമാനത്താവളത്തിലേക്കു കയറുമ്പോഴും ഇറങ്ങുമ്പോഴും ക്യാമറകൾ ഉപയോഗിച്ചു വാഹനത്തിന്റെ നമ്പർ പകർത്തുകയും ടോൾ തുക എക്സിക്യൂട്ടീവ് വഴി അറിയിക്കുകയും ചെയ്യും. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്കും ഫാസ്‌ടാഗ് അക്കൗണ്ടിൽ പണമില്ലാത്തവർക്കും വിമാനത്താവളത്തിൽ കയറുന്നതിനു തടസ്സം ഉണ്ടാകില്ല. ഇത്തരം വാഹനങ്ങൾക്കു വിമാനത്താവളത്തിൽ കയറിയിറങ്ങുന്ന സമയത്തു പണം നേരിട്ട് ടോൾ ഗേറ്റിൽ അടയ്ക്കാം.

Previous Post Next Post