ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി മൻമോഹൻസിങിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു


ചെറുവത്തലമൊട്ട :- മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ: മൻമോഹൻസിങിൻ്റെ നിര്യാണത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന സദസ്സ് സംഘടിപ്പിച്ചു. 

മണ്ഡലം പ്രസിഡണ്ട് പി.കെ വിനോദിൻ്റെ അധ്യക്ഷതയിൽ DCC സെക്രട്ടറി രജിത്ത് നാറാത്ത് അനുസ്മര പ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് പി.ദിവാകരൻ, ഹഫീൽ എം.കെ, ഉത്തമൻ വേലിക്കാത്ത്, എ.കെ ശശിധരൻ , വി.പത്മനാഭൻ മാസ്റ്റർ, തീർത്ഥനാ രായണൻ ഷീനാ സുരേഷ് എന്നിവർ സംസാരിച്ചു. എൻ.വി നാരായണൻ സ്വാഗതം പറഞ്ഞു.



Previous Post Next Post