സംസ്ഥാനത്തെ ഏത് ആർടിഒ ഓഫിസിലും ഇനി വാഹന രജിസ്ട്രേഷനുള്ള അപേക്ഷ ക്ഷണിച്ചു


തിരുവനന്തപുരം :- വാഹനങ്ങളുടെ റജിസ്ട്രേഷന് സംസ്ഥാനത്തെ ഏത് ആർടിഒ ഓഫിസിലും ഇനി അപേക്ഷ സമർപ്പിക്കാം. ഉട മയുടെ മേൽവിലാസമുള്ള ആർ ടിഒ ഓഫിസ് പരിധിയിൽ മാത്രം റജിസ്ട്രേഷനെന്ന നിബന്ധന പിൻവലിച്ചു. പുതിയ നിബന്ധന നടപ്പാക്കുന്നത് ആലോചിക്കാൻ മോട്ടർ വാഹനവകുപ്പ് പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. രണ്ടാഴ്ച യ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാ ണ് നിർദേശം. മേൽവിലാസ പരി ധിയിലെ സീരീസ് അനുസരിച്ചു ള്ള നമ്പർ തന്നെയാവും ഇനിയും ലഭിക്കുക.

ഹൈക്കോടതി നിർദേശത്തി ന്റെ അടിസ്‌ഥാനത്തിൽ വാഹന റജിസ്ട്രേഷന് അപേക്ഷ നൽകു ന്നതിലെ ചട്ടത്തിലാണ് കാത ലായ മാറ്റം വരുത്തി ഗതാഗത കമ്മിഷണർ ഉത്തരവിറക്കിയത്.നിലവിലെ നിയമമനുസരിച്ച് സം സ്ഥാനത്ത് എവിടെ നിന്നു വാഹ നം വാങ്ങിയാലും വാഹന ഉടമയു ടെ മേൽവിലാസമുള്ള ആർടി ഓഫിസിൽ വേണം അപേക്ഷ നൽകാൻ. തിരുവനന്തപുരം മംഗ ലപുരം സ്വദേശി നൽകിയ ഹർജി പരിഗണിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടി സ്ഥാനത്തിലാണ് ഗതാഗത കമ്മി ഷണറുടെ ഉത്തരവ്. റജിസ്ട്രേ ഷൻ ചട്ടത്തിൽ ഇളവു വന്നെങ്കി ലും ഇഷ്ടമുള്ള റജിസ്ട്രേഷൻ സീരീസ് ഇനിയും ലഭിച്ചേക്കില്ലെ ന്ന് ഗതാഗത കമ്മിഷണർ സി.എ ച്ച്.നാഗരാജു പറഞ്ഞു.

Previous Post Next Post