മരുന്നിനെ പ്രതിരോധിക്കുന്ന ക്ഷയരോഗത്തിനെതിരെ ഇന്ത്യയിൽ പുതിയ ചികിത്സക്രമം വരുന്നു


കണ്ണൂർ :- മരുന്നിനെ പ്രതിരോധിക്കുന്ന ക്ഷയരോഗത്തിനെതിരേ രാജ്യത്ത് പുതിയ ചികിത്സക്രമം വരുന്നു. ജനുവരിമുതൽ ഇത് നട പ്പാക്കും. ആവശ്യമുള്ള മരുന്നു കൾ കേന്ദ്രസർക്കാർ സംഭരിച്ചു വരികയാണ്. മൾട്ടി ഡ്രഗ് റസി സ്റ്റന്റ് ടി.ബി. (എം.ഡി.ആർ.- ടി.ബി.), എക്സ്ട്രീമ്ലി ഡ്രഗ് റസിസ്റ്റന്റ് ടി.ബി. (എക്സ്.ഡി .ആർ.-ടി.ബി.) എന്നിവയെതി രെയായ പോരാട്ടത്തിലെ സു പ്രധാന നീക്കമാണിത്. നാല് മരുന്നുകളാണ് ചികിത്സാ പദ്ധ തിയിൽ ഉണ്ടാവുക.

ബെഡാക്വിലിൻ, പ്രീറ്റോമ നിഡ്, ലൈൻസോളിഡ്, മോ ക്സിഫ്ളോക്സസിൻ എന്നിവ. പുതിയ ചികിത്സാക്രമം ആരം ഭിക്കുന്നതിന് മുൻപുള്ള പരിശീലനം രാജ്യത്ത് ആരം ഭിച്ചു. മരുന്നിനെ പ്ര തിരോധിക്കുന്ന ക്ഷയം ലോകമെ മ്പാടും വെല്ലുവിളി യാണ്. കൂടാതെ ക്ഷയരോഗം ഇല്ലാ താക്കുന്നതിന് തടസ്സ വുമാണ്.

2025-ൽ ക്ഷയ രോഗ നിർമാർജനം ലക്ഷ്യമിട്ടുള്ള പ്രവർത്തനത്തി ന് പുതിയ ചികിത്സാക്രമം കരു ത്തേകുമെന്നാണ് കരുതുന്ന ത്. ദേശീയ ക്ഷയരോഗ നിർ മാർജന പദ്ധതിയുടെ ഭാഗമാ യുള്ള ചികിത്സ സൗജന്യമാണ്.

പ്രത്യേകതകൾ

നിലവിലെ ചികിത്സാരീതി യെക്കാൾ കൂടുതൽ സുരക്ഷി തവും ഫലപ്രദവുമാണ്. ചി കിത്സാ കാലാവധിയും കുറവാണ്. ഇപ്പോൾ 20 മാസം വരെ നീ ളുന്നതാണ് മരു ന്നിനെ പ്രതി രോധിക്കുന്ന ക്ഷയത്തിനു ള്ള ചികിത്സ. ഇതിന് പാർ ശ്വഫലങ്ങളുമു ണ്ടാകാം. പുതിയ രീതിയിൽ ആറുമാ സത്തെ ചികിത്സ മതി. രാ ജ്യത്തെ 75,000-ത്തോളം രോഗികൾക്ക് ഇത് ഗുണം ചെയ്യും. കേരളത്തിൽ 679 രോ ഗികളാണ് കഴിഞ്ഞ വർഷം ചി കിത്സ തേടിയത്.മരുന്നിന് വഴങ്ങാത്ത ക്ഷയം ബാധിച്ച് ചകിത്സയിലുള്ള രോ ഗികൾക്ക് പ്രത്യേക നിരീക്ഷണ വുമുണ്ടാകും.

 വരുന്നവഴി

ക്ഷയരോഗികൾ ആൻ്റി ബയോട്ടിക്കുകൾ കൃത്യമായ ഡോസിലും കൃത്യമായ കാലയ ളവിലും കഴിക്കാതിരിക്കുന്നതും ചികിത്സ ഇടയ്ക്ക് മുടക്കുന്നതുമാ ണ് സാധാരണ നൽകി വരുന്ന മരുന്നുകൾക്കതിരേ രോഗാണു ക്കൾ പ്രതിരോധശേഷി നേടു ന്നത്. അങ്ങനെ ഗുരുതരമായ എം.ഡി.ആർ. ടി.ബി. ആയി മാ റുന്നു. ക്ഷയത്തിനുള്ള ഫലപ്രദ മരുന്നുകളായ റിഫാംപിസിൻ, ഐസോനിയാസിഡ് എന്നിവ യെതിരേയാണ് അണുക്കൾ പ്രതിരോധശേഷി നേടുന്നത്.എം.ഡി.ആർ. ടി.ബി. ബാ ധിച്ചവരിൽനിന്ന് മറ്റുള്ളവരി ലേക്ക് പകരുന്നത് എം.ഡി. ആർ. ടി.ബി.യായി തന്നെയാ യിരിക്കും എന്നതാണ് മറ്റൊരു അപകടം.

Previous Post Next Post