മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുന്ന OTT പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടി
ന്യൂഡൽഹി :- മയക്കുമരുന്ന് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുന്ന ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം. ഇത്തരം ഉള്ളടക്കങ്ങൾ കടന്നു കൂടിയിട്ടില്ലെന്ന് ഉറപ്പാക്കാൻ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ കൂടുതൽ പരിശോധനകൾ നടത്തണം. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.