മയ്യിൽ :- പവർ ക്രിക്കറ്റ് ക്ലബ്ബ് മയ്യിൽ സംഘടിപ്പിക്കുന്ന T-20 ക്രിക്കറ്റ് ടൂർണമെന്റിന് മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. ആദ്യ മത്സരത്തിൽ പവർ റോയൽസിനെ 28 റൺസിന് പവർ റൈഡേഴ്സ് പരാജയപ്പെടുത്തി. മാൻ ഓഫ് ദി മാച്ച് ആയി ഷൈജു കമ്പിലിനെ തെരഞ്ഞെടുത്തു.
രണ്ടാമത്തെ മത്സരത്തിൽ പവർ ടൈഗേർസ് പവർ കിങ്സിനെ 35 റൺസിന് പരാജയപ്പെടുത്തി. മാൻ ഓഫ് ദി മാച്ച് ആയി ബദറുദ്ദീനെയും തെരഞ്ഞെടുത്തു.
ടൂർണമെന്റിന്റെ രണ്ടാംദിനമായ നാളെ ഡിസംബർ 23 ന് രാവിലെ ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങ് നടക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നാകുമാരി ഉദ്ഘാടനം നിർവ്വഹിക്കും. രാവിലെ 8.30 ന് നടക്കുന്ന മത്സരത്തിൽ പവർ ഇന്ത്യൻസ് - പവർ ടൈഗേഴ്‌സിനെ നേരിടും. ഉച്ചയ്ക്ക് നടക്കുന്ന മത്സരത്തിൽ പവർ ബ്ലാസ്റ്റേഴ്‌സ് - പവർ റോയൽസിനെയും നേരിടും.