കൊളച്ചേരി :- ലഹരിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിക്കുന്ന 1 മില്ല്യൺ ഷൂട്ടും പ്രതിജ്‌ഞയും ജനുവരി 30 വ്യാഴാഴ്ച വൈകുന്നേരം 4 മണി മുതൽ 5 30 വരെ തവളപ്പാറയിലെ കൊളച്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് അംഗം പി.വി വത്സൻ മാസ്റ്റർ മുഖ്യാതിഥിയായിരിക്കും.
സ്പോട്ട് രജിസ്ട്രേഷനിൽ ആദ്യ 50 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ഷൂട്ടൗട്ട് മത്സരത്തിൽ ഗോൾ നേടുന്ന മുഴുവൻ കായിക താരങ്ങൾക്കും പ്രോത്സാഹന സമ്മാനങ്ങളും മറ്റു സമ്മാനങ്ങളും നൽകും. കൊളച്ചേരി പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി പ്രസിഡണ്ട് ജമാൽ കമ്പിൽ വിജയികൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിക്കും.